നാണമില്ലാതെ നോക്കാനും അങ്ങനെയൊക്കെ കാട്ടാനും തുടങ്ങി..! ട്രെയിൻ യാത്രയിലെ ദുരനുഭവം പങ്കുവച്ച് ശ്രിയ രമേഷ്..

കലാപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന പ്രേഷകരുടെ ഇഷ്ട നടിയാണ് ശ്രീയ രമേഷ്. വിവാഹശേഷം കലാരംഗത്തു നിന്നും വിട്ടു നിൽക്കുന്ന നടിമാരിൽ നിന്നു വിത്യസ്തമാവുകയാണ് താരം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ സീരിയലിലൂടെയും പ്രിയങ്കരിയായിക്കൊണ്ടിരിക്കുകയാണ് താരം.
സീരിയലിൽ നിന്നും തുടക്കമിട്ട മാവേലിക്കര സ്വദേശിയായ താരം ഇപ്പോൾ സിനിമയിലും ശോഭിച്ചു കൊണ്ടിരിക്കുകയാണ്. ഭർത്താവിന്റെ
സപ്പോർട്ട് കൊണ്ട് അഭിനയരംഗത്തേക്ക് വന്ന താരം വിവാഹശേഷം പ്രവാസത്തിലായിരുന്നു.
തമിഴിലും കന്നടയിലും ഉൾപ്പടെ ലൂസിഫർ, ഒടിയൻ, പവിയേട്ടന്റെ മധുരചൂരൽ എന്നീ മലയാള സിനിമകളുടെ ഭാഗമാണ് താരം.എന്നാൽ ഇത്രയേറെ സിനിമകളിൽ അഭിനയിച്ചിട്ടു പോലും പൊതു സ്ഥലങ്ങളിൽ തനിക്കുണ്ടായ ധാരാളം ദുരനുഭവങ്ങളെ കുറിച്ചാണ് വനിത അഭിമുഖത്തിൽ ശ്രീയ്ക്ക് കൂടുതലും പറയാനുണ്ടാർന്നത്. മുൻപും മോശം അനുഭവങ്ങൾ ട്രെയിൻ യാത്രയിലുണ്ടായിട്ടുണ്ടെങ്കിലും അന്നുണ്ടായത് വളരെ അധികം ഭീതി ചെലുത്തിയിരുന്നു താരത്തിന്. ഒരു ഷൂട്ടിന്റെ ആവശ്യത്തിനായി മാവേലിക്കരയിൽ നിന്നു കണ്ണൂരിലേക്ക് പോകുന്നതിനിടയായി തേർഡ് എസി യിലാണ് സീറ്റ്‌ കിട്ടിയതു. പരിചയപ്പെടാൻ വന്ന പലരും പിന്നീട് ശല്യമായി മാറുമെന്നാണ് താരം പറയുന്നത്. ട്രെയിനിലുണ്ടായ ഒരു സംഭവത്തെ പറ്റി ശ്രീയ വിവരിക്കുകയുണ്ടായി. അതിനു ശേഷം ഇതു വരെ ട്രെയിനിൽ യാത്ര ചെയ്‌തിട്ടില്ലെന്നും ട്രെയിൻ യാത്ര ഒഴിവാക്കാറാണ് പതിവെന്ന് താരം പറഞ്ഞു. പ്രതികരിക്കണമെന്നു തോന്നിയെങ്കിലും ഭയന്നു വിറച്ചാണ് താനിരുന്നതെന്നും ആകെ സ്ത്രീകളായിട്ടുണ്ടായിരുന്നത് താനും സഹായിയും മാത്രമായിരുന്നെന്നും താരം പറഞ്ഞു.

യാത്രയിലുടനീളം ആ ഭയപെടുത്താൽ തുടർന്നെന്നും ഒരു ഭീതിയോടുകൂടി താരം പറയുകയുണ്ടായി. എന്നാൽ ഇന്നായിരുന്നെങ്കിൽ തനിക്ക് കുറച്ചുംകൂടി പ്രതികരിക്കാനുള്ള ശേഷി വന്നെന്നും താരം അഭിപ്രായപ്പെട്ടു. കണ്ണൂരിൽ ഇറങ്ങും വരെ അയാളുടെ ചെയ്‌തികൾ തുടർന്നെങ്കിലും സഹായി തന്ന ധൈര്യത്തിലാണ് അന്ന് താൻ പിടിച്ചു നിന്നതെന്നാണ് താരം പറഞ്ഞതു. പൊതുസ്ഥലങ്ങളിലെ നിശബ്ദത എല്ലാവർക്കും ഒരു തണലാണ് അതു കൊണ്ടാണ് ഇപ്പോൾ ഒന്നു കൂടി ബോൾഡ് ആയി പെരുമാറാൻ തുടങ്ങിയത് എന്നും താരം കൂട്ടി ചേർത്തു.