തന്റെ തഗ് ലൈഫ് ട്രോളുകളോട് പ്രതികരിച്ച് മാമുക്കോയ..! വീഡിയോ കാണാം..

മലയാളത്തിലെ എക്കാലത്തെയും ഹാസ്യ സാമ്രാട്ടായ മാമുക്കോയയുടെ സിനിമകളിലെ തഗ് ലൈഫ് ട്രോളുകൾ അരങ്ങു വാഴുന്ന സമയത്ത് റിയല് ലൈഫിലും തഗ് അടിച്ചു തരംഗമാവുകയാണ് മാമുക്കോയ. ട്രോളന്മാർ നമ്മുടെ ലൈഫിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ഓരോദിവസവും പ്രേക്ഷകരെ വിനോദമാക്കാനുള്ള പരിശ്രമത്തിലാണ് ഓരോ ട്രോളന്മാരും. അതിനിപ്പോൾ തിരഞ്ഞെടുത്തത് മാമുകോയയെയും. അതിലവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തു. 25 വർഷം മുൻപുള്ള സിനിമകളിലെ ഡയ്‌ലോഗുകൾ തരംഗമാവുന്നതും പ്രേക്ഷകർ ആസ്വദിക്കുന്നതും വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നാണ് മാമുക്കോയ പറഞ്ഞതു. എന്നാൽ മുൻപ് മാത്രമല്ല ഇപ്പോഴും തനിക്ക് തഗ് വഴങ്ങുമെന്ന് അദേഹത്തിന്റെ സംസാരത്തിൽ നിന്നു വ്യക്തമാണ്. ഇത്ര ഭീതിയുള്ള അവസ്ഥയിലും ഇതെല്ലാം ആസ്വദിക്കുന്നതിനാൽ ട്രോളന്മാർക്ക് അഭിനന്ദനം നൽകാനും അദ്ദേഹം മറന്നില്ല