സിനിമകളിൽ നിന്ന് നയൻസിനെ ഒഴിവാക്കി നിർമാതാക്കൾ…!!

തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണല്ലോ നയൻ‌താര. ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും. ഇപ്പോഴിതാ പല നിർമാതാക്കളും നയൻസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവർ തങ്ങളുടെ സിനിമയിൽ നിന്ന് താരത്തെ ഒഴിവാക്കാൻ തീരുമാനിചിരിക്കുന്നു. കൂടുതൽ പ്രതിഫലം വാങ്ങുന്നതല്ല മറിച്ച് ഇത്ര തുക വാങ്ങിയിട്ടും സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിൽ നിന്ന് നയൻസ് വിട്ടുനിൽകുന്നതാണ് നിർമാതാക്കളെ ചൊടിപ്പിചിരിക്കുന്നത്. എന്നാൽ പലരും ഉയർന്ന തുക വാങ്ങിക്കുന്നതും കാരണമായി പറയുന്നുണ്ട്. സെയ്റാ നരസിംഹ റെഡ്‌ഡിൽ 6 കോടി രൂപ പ്രതിഫലം വാങ്ങിയതും ശ്രെധേയമായിരുന്നു.

ബിഗ് ബഡ്ജറ്റിൽ വന്ന ഈ സിനിമയിലും താരം പതിവുപോലെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ് ചെയ്തത്. കാമുകൻ വിഘ്‌നേശ് ശിവൻ ആദ്യമായി നിർമ്മിക്കുന്ന മൂക്കുത്തി അമ്മൻ എന്ന സിനിമയിലാണ് താരമിപ്പോൾ. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയാണ് അവസാനം അഭിനയിച്ച മലയാളസിനിമ. നിവിൻ പൊളി നായകനായെത്തിയ ഇതിൽ നായകനോളം തുല്യകഥാപാത്രമായിരുന്നു നയൻതാരയുടെയും. തമിഴിൽ താരം നേരിടാൻ പോകുന്ന പ്രശ്‌നം മലയാളത്തിലും നേരേണ്ടി വരുമോ എന്ന് ഇനി കണ്ടറിയണം.