ലോക്ക്ഡൗൺ ദിവസങ്ങളിൽ ഡാറ്റ തീർക്കാതെ നാലിരട്ടി വീഡിയോ കാണാം…!!

ലോക്ഡൌൺ സമയത്ത് മൊബൈൽ ഫോണിലെ ഇന്റർനെറ്റ്‌ സേവനം പെട്ടന്ന് തീർന്നുപോവുന്നത് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?ഈ കൊറോണ കാലത്ത് വെറുതെ വീട്ടിൽ ഇരിന്നു ബോറടിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിനോദോപാധി നമ്മുടെ മൊബൈൽ ഫോൺ തന്നെയാണ്. ആയതുകൊണ്ട് തന്നെ നെറ്റ് തീരുന്ന സാഹചര്യത്തിൽ വീഡിയോസും, മറ്റു ആപ്പുകളും യൂസ് ചെയ്യാൻ കഴിയാതെ പ്രാന്ത് പിടിക്കുന്ന അവസ്ഥ ആകും നമുക്ക്.

ഈ സമയങ്ങളിൽ നമ്മൾ മൊബൈൽ സേവന ദാതാക്കളിൽ നിന്നും പലവിധ റീചാർജ് പ്ലാനുകൾ എടുത്തു ഉപയോഗിക്കുകയും എന്നാൽ അവയെല്ലാം ഒരു ദിവസത്തേക്ക് നൽകുന്ന ഇന്റർനെറ്റ്‌ സേവനം നമ്മുക് മതിവരാതെ ആവുകയും ചെയ്യുന്നു. ഇത്തരം സമയങ്ങളിൽ ചില പ്രതേക വിദ്യകൾ ഉപയോഗിച്ച് തന്നിരിക്കുന്ന ഡാറ്റാ ലിമിറ്റിൽ നിന്നുകൊണ്ട് തന്നെ നാലിരട്ടി വരെ ഡാറ്റ ഉപയോഗം വർധിപ്പിക്കാൻ ഒരു ദിവസം കൊണ്ട് നമ്മുക്ക് സാധിക്കും.

നമ്മൾ കാണുന്ന യൂട്യൂബിലെ വീഡിയോ ക്വാളിറ്റി കുറച്ചും, പ്ലേ ബാക്കിന്റെ സ്പീഡിൽ മാറ്റങ്ങൾ വരുത്തിയും അതുപോലെ ഫേസ്ബുക്കിലും മറ്റു അപ്പുകളിലും ഇതേപോലെ ക്വാളിറ്റി കുറച്ചുകൊണ്ട് അധികം ഡാറ്റ നഷ്ടപ്പെടാതെ നമ്മുക്ക് നമ്മുടെ ദിനങ്ങളെ ഏറ്റവും ആനന്ദകരമാക്കി മാറ്റാം. പലതും ഡാറ്റ പ്ലാനുകളിലും നമ്മുടെ അശ്രദ്ധ ഒന്നു കൊണ്ട് മാത്രമാണ് നമ്മൾ അറിയാതെ തന്നെ അധികം ഡാറ്റ നമുക്ക് നഷ്ടമാവുന്നതെന്നു മനസിലാക്കുക. അതിനാൽ ഈ പറഞ്ഞ വിദ്യകൾ അതേപടി പിന്തുടർന്നാൽ തീർച്ചയായും നിങ്ങൾക്ക് ഉപകാരം മാത്രമേ ഉണ്ടാവുകയുള്ളൂ.