വീടിനടുത്തുള്ള ചേരി നിവാസികൾക്ക് ദിവസവും ഭക്ഷണമുണ്ടാക്കി നൽകി നടി രാകുൽ പ്രീത്..! കൈയ്യടിച്ച് സോഷ്യൽ മീഡിയ

612

കോവിഡ് എന്നാ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക്കഡോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 200 കുടുംബങ്ങളുടെ വിശപ്പകറ്റാനുള്ള പ്രവർത്തനങ്ങളിലാണ് പ്രമുഖ ബോളിവുഡ് നടി രാകുൽപ്രീത്. ഗുഡ്ഗാവിന് സമീപമുള്ള ചേരിയിലാണ് താരം ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനു സമീപത്തു തന്നെയാണ് താരം താമസിക്കുന്നതും. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ദിവസവും സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണം ലോക്കഡോൺ കഴിയുന്നത് വരെ ആവശ്യക്കാരിലെത്തിക്കുമെന്നു താരം വ്യകത്മാക്കി. ദുരിധത്തിലായി കഷ്ടപ്പെടുന്ന ചേരി നിവാസികളുടെ അവസ്ഥ മനസിലാക്കിയ താരത്തിന്റെ അച്ഛന്റെ തീരുമാനത്തെ തുടർന്നാണ് താരവും കുടുംബവും ഈ പ്രവർത്തിക്കൊരുങ്ങിയതു.

ഏപ്രിൽ അവസാനം വരെ തുടരാനാണ് തീരുമാനമെന്നും എന്നാൽ ലോക്കഡോൺ നീട്ടുകയാണെങ്കിൽ ഇപ്പോൾ കൊടുക്കുന്നത് പോലെ ദിവസവും 2 നേരം വെച്ച് വിതരണം തുടരുമെന്നും താരം പറയുകയുണ്ടായി.ആരാധകർക്കിടയിൽ ചർച്ചയായ ഈ പ്രവർത്തനത്തിന് തന്റെ മാതാപിതാക്കളുടെ പിന്തുണയെ കുറിച്ചാണ് താരത്തിന് പറയാനുള്ളത്.ഈ സഹായ പ്രവർത്തിക്കു പുറമെ ദുരിതാശ്വാസ നിധിയിലേക് സംഭാവന നൽകാനും താരം മറന്നില്ല.ഇതിനോടൊപ്പം തന്നെ താരത്തെ മാതൃകയാക്കി നിരവധി ആരാധകരാണ് ചാരിറ്റി പ്രവർത്തനങ്ങളിൽ രംഗത്തെത്തിയത് അവരുടെ പ്രവർത്തികളെല്ലാം വളരെയധികം പ്രശംസനീയമെന്നാണ് താരം അഭിപ്രായപ്പടുന്നത്