ചെരയ്ക്കലല്ല സംവിധായകന്റെ പണി..!പാർവതിയോട് ശാന്തിവിള ദിനേശ്..

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയായ പാർവതിയെ വിമർശിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്. കാശുമുടക്കുന്നവർക് വില നൽകാതെ താരാധിപത്യം അടക്കി വാഴുകയാണ് ഇന്ന്. മലയാള സിനിമയിൽ താരങ്ങൾ കഥ നിശ്ചയിക്കുന്ന അവസ്ഥയാണ് ഇന്നിവിടെ. എന്നാൽ മലയാള സിനിമയിലെ അവസ്ഥ ഇതായിരുന്നില്ല താരാധിപത്യത്തെ പൊളിക്കുകയും മുൻപത്തെ അവസ്ഥയിൽ എത്തുകയും വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഷെയിൻ നിഗത്തിന്റെ വിലക്കിനെ തുടർന്ന് മുൻപും കടുത്ത പരാമർശമായി അദ്ദേഹം മുൻപോട്ടു വന്നിരുന്നു.അഹങ്കാരികളായ അഭിനേതാക്കളുടെ അഹങ്കാരം നിര്ത്തിയാലെ ഇന്ന് മലയാള സിനിമ വളരുകയുള്ളു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഞാൻ അഭിനയിക്കുന്ന സിനിമയിൽ സ്വന്തമായി തീരുമാനമെടുക്കും എന്ന് പറഞ്ഞ പാർവതിയെ ഞങ്ങളിവിടെ ചെരക്കാനല്ല ഇവിടെയുള്ളത് എന്ന വാക്യം കൊണ്ടാണ് അദ്ദേഹം ആഞ്ഞടിച്ചത്. നടന്മാരെയും മറ്റു ക്യാരക്ടർസിനേം അപേക്ഷിച്ചു നടിമാർക് ഒരു പ്രാധാന്യമൊന്നുമില്ലെന്നും പുട്ടിനു പീര പോലെ എന്ന പഴംചൊല്ലൊടെയാണ് അദ്ദേഹം നടിമാരെ ഉപമിച്ചതു. അവസാനമായി ഉയരെ സിനിമയിലാണ് പാർവതി ഇത്തരത്തിൽ പ്രതികരിച്ചതു. എന്നാൽ തന്റെ സിനിമയിലാണ് ഇത്തരത്തിലുള്ള പ്രവർത്തികളുണ്ടായങ്കിൽ
ഉയരെ സിനിമയിലെ അണിയറ പ്രവർത്തകർ കൊടുത്തതിനെക്കാൾ കൂടുതൽ താൻ കൊടുത്തേനെയെന്നും അദ്ദേഹം കൂട്ടിചേർത്തു.