പുരുഷന് നെഞ്ച് കാണിച്ചു നടക്കമെങ്കിൽ സ്ത്രീയ്ക്കും ആകാം..! മാധുരി

2628

നടിമാരുടെ ഗ്ലാമർ വേഷങ്ങൾ മിക്കപ്പോഴും വിമർശനങ്ങൾക്ക് വഴി ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള താരമാണ് മാധുരി. സാമൂഹ്യമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ മാധുരി ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന്റെ പേരിൽ ഉള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയാണ്. ഒരു പുരുഷനു നെഞ്ച് കാണിച്ചു നടക്കാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് താരം ചോദിക്കുന്നത്.ഒരു സ്ത്രീക്ക് വയറു കാണിക്കുന്ന രീതിയിൽ സാരി ഉടുക്കാം എങ്കിൽ, ഇഷ്ടം ഉള്ള ശരീര ഭാഗം കാണിച്ചു വസ്ത്രം ധരിക്കാൻ പാടില്ലേ മാധുരി കമന്റിനു മറുപടിയായി ചോദിക്കുന്നു. നിങ്ങളുടെ യുക്തി നിങ്ങളുടെ കൈയിൽ തന്നെ ഇരിക്കട്ടെ. എന്റെ ശരീരത്തിൽ ഏതു ഭാഗം പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാൻ ചെയ്യും.ഒരു പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ അത് സ്ത്രീക്കും കഴിയും. തടസങ്ങൾ കൂടാതെ പുരുഷന് എന്ത് ചെയ്യാമോ അതെല്ലാം സ്ത്രീക്കും കഴിയും.
മാധുരി ചോദിക്കുന്നു.