പ്രണയം ഉണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം രക്ഷപ്പെട്ടെനെ…പ്രണയിച്ച് മാത്രമേ വിവാഹം കഴിക്കൂ.!! കല്യാണി പ്രിയദർശൻ

837

സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം വിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദർശൻ. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് കല്യാണിയുടെ അടുത്ത ചിത്രം. തെലുങ്ക് ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറിയ താരത്തിന് നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.താൻ പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് വെളിപ്പെടുത്തുകയാണ് താരം . താൻ പ്രണയത്തിന്റെ കാര്യത്തിൽ ഭയങ്കര സിനിമാറ്റിക് ആണെന്നും തന്റെ ആളെ മുൻപിൽ കാണുമ്പോൾ എനിക്ക് ഒരു സ്‌പാർക്ക് ഉണ്ടാകുമെന്നാണ് വിശ്വാസം എന്നും താരം പറയുന്നു. പ്രണയം ഉണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം രക്ഷപ്പെട്ടേനെയെന്ന് ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട് എന്നും കല്യാണി വെളിപ്പെടുത്തി. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്യാണി ഈ കര്യങ്ങൾ ഓക്കേ വെളിപ്പെടുത്തിയത്.