പോലീസുകാരന്റെ കണ്ണുനിറഞ്ഞുപോയ സംഭവം.. ഈ കുട്ടിയാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ താരം..

825

ഭക്ഷണം കഴിക്കുന്നവരുടെ വയറു നിറക്കാൻ ആർക്കും പറ്റും എന്നാൽ അവരുടെ മനസ്സ് നിറയ്ക്കാൻ അല്പം എങ്കിലും ഇതുപോലെ മനസ്സിൽ നന്മ ഉള്ളവർക്കെ സാധിക്കൂ. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി അഹോരാത്രം ശ്രമിക്കുന്ന പോലീസുകാരുടെ വിശപ്പും ദാഹവും മനസ്സിലാക്കി അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന സിദയുടെ കഥയാണ് ഇപ്പോൾ ജനമനസ്‌ കീഴടക്കിയിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു ചായ കുടിക്കാൻ പോലും എവിടെയും കടകൾ തുറക്കാറില്ല. അത്തരത്തിൽ വിശപ്പും ദാഹവും സഹിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ നമുക്കുവേണ്ടി ജീവൻ ബലി കൊടുത്ത് പോരാടുന്നത്. ഇതെല്ലാം മനസ്സിലാക്കികൊണ്ട്‌ അവർക്കുള്ള ചായയും പലഹാരവുമായാണ് സീദയും അവളുടെ ഉപ്പയും എത്താറുളളത്.

തങ്ങൾക്കുവേണ്ടി ഇത്രയും ചെയ്ത ഇവരുടെ നന്മ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഈ വീഡിയോയിൽ അദ്ദേഹം അവസാനം ഈ കുട്ടിയെ അനുഗ്രഹിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ഇത് കാണുന്ന ഓരോരുത്തരും ഈ നന്മ ചെയ്ത കുട്ടിക്കും പിതാവിനും നല്ലത് വരട്ടെ എന്ന് മനസ്സുകൊണ്ട്‌ ആഗ്രഹിച്ചുപോകും.