പഴയ ബസന്തിക്ക് ഒരു മാറ്റമില്ല..! നിത്യദാസിന്റെ യോഗ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

ഈ പറക്കും തളിക എന്ന സിനിമലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായിക നിത്യ ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച തന്റെ പുതിയ ചിത്രം ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ പറക്കുംതളിക പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബസന്തിക്ക് യാതൊരു മാറ്റവുമില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. താരത്തിന്റെ മകളായ നയനയ്‌ക്കൊപ്പം വര്‍ക്കൗട്ട് നടത്തുന്ന  നിത്യ ദാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണില്‍ ആയ ഈ സാഹചര്യത്തില്‍ യോഗ ഫിറ്റ്‌നെസിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണ് താരം.മറ്റ് ബഹുഭൂരിപക്ഷം നായികമാരെപോലെ താരവും വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായായിരുന്നു. എന്നാല്‍ ഇടയ്ക്ക് സീരിയലുകളില്‍ കാണാന്‍ കഴിഞ്ഞു. താരം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. കുടുംബവുമൊത്ത് കോഴിക്കോടാണ് താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതു വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഭർത്താവ് അരവിന്ദ് സിംഗ് പഞ്ചാബിയാണ്. ചെന്നൈയിലേക്കുള്ള എയര്‍ലൈന്‍സ് ഫ്രൈറ്റ് ക്രൂവിലെ ഒരംഗമായിരുന്നു അരവിന്ദ് സിംഗ്.