തനിക്ക് ഒരു വരനെ ആവശ്യമുണ്ട്..!! നടി ലക്ഷ്മി ശർമ്മ..

വരനെ ആവശ്യമുണ്ട്, അടുത്തിടെ റിലീസ് ചെയ്ത് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചിരുന്ന ആ പുതിയ സിനിമയുടെ പേരല്ല ഉദേശിച്ചത്. യഥാർത്ഥത്തിൽ ഒരു വരനെ ആവശ്യമുണ്ട്. മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് ഏതെങ്കിലും നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാൻ മറന്നുപോയ ഒരു നായികയുണ്ട്. അത് അബദ്ധമായിപ്പോയി എന്ന് അവർ തിരിച്ചറിയുന്നത് ഇപ്പോഴാണ്. മലയാളസിനിമ ഈ നടിയെ ഉപേക്ഷിച്ചെങ്കിലും ഒരിക്കൽക്കൂടി തനിക്ക് നല്ലൊരു അവസരം കിട്ടിയാല്‍ അഭിനയിക്കാനുള്ള വലിയ ആഗ്രഹത്തിലാണ് താരം. ഏത് നടിയെക്കുറിച്ചാണ് ഈ പറയുന്നതെന്നായിരിക്കും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്കു കടക്കാം.

മലയാളസിനിമയ്ക്ക് പളുങ്കു പോലുളള ഒരു നായിക ഉണ്ടായിരുന്നു. ബ്ലസി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന സിനിമയിലെ നായിക. മമ്മൂക്ക നായകനായ ഈ ചിത്രത്തിലെ നായികയായിരുന്ന ലക്ഷ്മി ശർമ്മ. ഇവർ മലയാളിയല്ല. അന്യദേശക്കാരിയാണ്. കണ്ടാൽ മലയാളിത്തമുള്ള പെൺകുട്ടിയായതിനാൽ ഒരുപാട്‌ സിനിമകളിൽ നായികാവേഷത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ പിന്നീട് അവസരങ്ങൾ കുറഞ്ഞുവന്നു. ഇവർ ഇപ്പോൾ ആന്ധ്രയിലെ വിജയവാഡയിലാണ് താമസിക്കുന്നത്.മാതാപിതാക്കൾക്ക് സുഖമില്ലാത്തതിനാൽ അവരെ പരിചരിച്ച് അവരുടെ കൂടെയാണ് നില്‍ക്കുന്നത്. എന്നിരുന്നാലും തന്റെ ജീവിതത്തിൽ എന്തോ വലിയൊരു നല്ലകാര്യം നടക്കാനുണ്ടെന്ന് നടി വിശ്വസിക്കുന്നു. അത് മറ്റൊന്നുമല്ല ,തന്റെ വിവാഹം തന്നെ. മലയാളസിനിമയിലുള്ള ഏതെങ്കിലും നടനെയോ നിർമാതാവിനെയോ സംവിധായകരെയോ ഭർത്താവായി കിട്ടിയാൽ ഒരുപാട്‌ സന്തോഷമെന്നും നടി തുറന്നു പറഞ്ഞു. മലയാളസിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത്‌ അതിനുള്ള ശ്രമങ്ങൾ ഒന്നും നടത്തിയില്ല. എന്തായാലും ഒരു വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ എന്നാണ് പളുങ്കു നടി പറഞ്ഞത്.