രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായതോടെ സിനിമാഷൂട്ടിങ് തിരക്കുകളിൽ നിന്ന് വിട്ടുനിന്ന് താരങ്ങളും വീട്ടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുകയാണ്. വീട്ടിലെ ഒഴുവുവേളകളിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാൻ ഒരു കൂട്ടം താരങ്ങൾ ശ്രമിക്കുമ്പോള്‍ മറ്റൊരു കൂട്ടം താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ബോളിവുഡിലെ ഒരുപാട് താരങ്ങൾ ഇത്തരത്തിൽ തന്റെ കുട്ടിക്കാലചിത്രം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മോളിവുഡ് താരങ്ങളുമെത്തി.