ബിക്കിനി വേഷം ധരികാനുള്ള കാരണം പറഞ്ഞ് ദീപ്തി സതി..!

2807

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തി. പിന്നീട് ലവകുശ, പുള്ളിക്കാരൻ സ്റ്റാറാ, സോളോ, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ദീപ്തി സതി. കന്നട, തെലുങ്ക് ഭാഷകളിലും തന്റേതായ കഴിവ് തെളിയിച്ച താരം ഒരു മോഡലും കൂടിയാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ അല്പസമയം കൊണ്ടുതന്നെ വൈറലാകാറുണ്ട്. അത്തരത്തിൽ ബിക്കിനി ധരിച്ചുളള താരത്തിന്റെ ഒരു ചിത്രം തരംഗമായി മാറിയിരുന്നു. ഒരു മറാത്തി ചിത്രത്തിലെ അവതരണത്തിനുവേണ്ടിയായിരുന്നു താരം അത്തരമൊരു വേഷത്തിൽ എത്തിയത്.എന്നാൽ ഈ ചിത്രം ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി. ഇപ്പോൾ ഈ വിമര്‍ശനങ്ങള്‍ക്കെതിരെയുളള  പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ലക്കി എന്ന സിനിമയ്ക്ക് വേണ്ടിയാണ് താൻ ആദ്യമായി ബിക്കിനി അണിഞ്ഞതെന്നും അത് പൂളിൽ കുളിക്കുന്ന ഒരു രംഗത്തിന് വേണ്ടിയായിരുന്നു എന്നും ആ രംഗം പ്രേക്ഷകര്‍  ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും ദീപ്തി വെളിപ്പെടുത്തി.

ചില ആളുകൾ നല്ല അഭിപ്രായങ്ങൾ തുറന്നു പറഞ്ഞെങ്കിലും മറ്റു ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നാണ് താരം പറഞ്ഞത്. പക്ഷേ ഇതൊന്നും ദീപ്തിയെ ബാധിക്കുന്ന കാര്യങ്ങളല്ല. താൻ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അന്ന് ഇതിലും ഗ്ലാമറസായ വേഷങ്ങൾ ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം ഓര്‍മ്മപ്പെടുത്തി. ചെറിയ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത് ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു.