ഇവിടെ ആളുകൾ മരിക്കുമ്പോഴാണോ ഒരു ഫോട്ടോഷൂട്ട്…!! – രേഷ്മയുടെ ഫോട്ടോഷൂട്ടിന് വിമർശനം..

മോഹൻലാൽ അവതാരകനായെത്തി മിനിസ്ക്രീൻ മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത ഒരു റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 2. അതിലെ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു രേഷ്മ. മോഡലിംഗ് താരവും ഇംഗ്ലീഷ് അധ്യാപികയുമായ രേഷ്മ മലയാളികള്‍ക്ക് പരിചിതയാകുന്നത് ബിഗ്ബോസിൽ വന്നതിനുശേഷമാണ്. ഒരിക്കല്‍ രേഷ്മയും രജിതകുമാറും തമ്മിലുണ്ടായ തര്‍ക്കവിഷയം ഏറെ ചർച്ചാവിഷയമായി മാറിയിരുന്നു.ഒരു ടാസ്കിനിടയിൽ രജിത്കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേയ്ക്കുകയും അതിനുള്ള ശിക്ഷയായി രജിത്തിനെ വീടിനുള്ളിലേക്ക് വീണ്ടും പ്രവേശിപ്പിക്കരുതെന്ന നിലപാട് രേഷ്മ എടുക്കുകയും ചെയ്തു. പുറത്തു വലിയ പിന്തുണയുളള ഒരു മത്സരാർത്ഥിയാണ് രജിത് കുമാർ. അദ്ദേഹത്തെ പുറത്താക്കിയതിന്റെ പേരില്‍ രേഷ്മക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോൾ രേഷ്മ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്ത തന്റെ ചില ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയര്‍ന്നിരിക്കുകയാണ്. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളാണ് രേഷ്മ പങ്കുവെച്ചത്. ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ഇരിക്കുന്ന ഈ അവസ്ഥയിൽ ഇത്തരം വിനോദ പ്രവൃത്തികളിൽ ഏർപ്പെടുന്നത് നല്ല കാര്യമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയർന്നത്.