പണം ആകാശത്തു നിന്നും വീഴുന്നതല്ല…! വായടപ്പിച്ച് നടി മഞ്ജിമ..🙄

3827

ബാലതാരമായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ നായികയായി വേഷമിട്ട് താരം ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജിമ തന്റെ പുതു വിശേഷങ്ങളെല്ലാം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച ഒരാള്‍ക്കെതിരെ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. രാജ്യത്ത് സുരക്ഷ ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ ഇപ്പോഴും വീട്ടില്‍ ഇരിക്കാൻ ഇത്ര ബുദ്ധിമുട്ട് കാണിക്കുന്നത് എന്തുകൊണ്ട്‌ ആണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് താരം ട്വീറ്റ് ചെയ്തത്.ഈ പോസ്റ്റിന് മറുപടിയുമായെത്തിയ ഒരു യുവാവ് ‘നീ ചോറു കൊടുക്കുമോ’ എന്നായിരുന്നു കമന്റ് ഇട്ടത്.ശേഷം മോശമായ വാക്കുകളും താരത്തിനെ വിളിച്ചു. ഇയാള്‍ക്ക് എതിരെയാണ് താരം മറുപടി നല്‍കിയത്. ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമാണ് എന്ന് കരുതിയെങ്കില്‍ അത് തെറ്റാണ്. മാത്രമല്ല ഞങ്ങള്‍ക്കും പണം ലഭിക്കുന്നത് ആകാശത്തു നിന്നും വീണു കിട്ടുന്നതല്ല എന്നും താരം കൂട്ടിചേര്‍ത്തു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഒട്ടേറെ താരങ്ങൾ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.