മാസ്ക് ഡ്രസ്സ് ആക്കി വച്ചതാണോ? വൈറലായി അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ 😍😍😍

ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് ഏതാനും നാളുകൾ കൊണ്ടു തന്നെ ചുരുക്കം ചില സിനിമകളിലൂടെ അഭിനയ രംഗത്ത്‌ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനാർക്കലി മരക്കാർ. തിരഞ്ഞെടുക്കുന്ന മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം തന്റെ മികവ് പുലര്‍ത്തുന്നത്. ഏതു സാഹചര്യത്തിലും തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാംതന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. സ്വന്തമായി വ്യക്തിത്വമുള്ള ആളായതിനാൽ തന്നെ എപ്പോഴും ട്രോളന്മാർക്ക്  ഇരയാകേണ്ടിവരാറുണ്ട് അനാർക്കലി. ഇപ്പോൾ അനാർക്കലിയുടെ ഒരു പുതിയ ഫോട്ടോയാണ് ട്രോളുകളാൽ നിറഞ്ഞിരിക്കുന്നത്.
ഒരു വെള്ള ടോപ്പും പാന്റും ധരിച്ചു നിൽക്കുന്ന അനാർക്കലിയാണ് ചിത്രത്തിലുളളത്. ടോപ്പ് അല്പം വെറൈറ്റി ആയതിനാൽ രസകരമായ കമന്റുകളാണ്  ചിത്രത്തിന് താഴെ വിമര്‍ശകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. മാസ്ക് ഡ്രസ്സ് ആക്കി വച്ചതാണോ എന്നാണ് ഒരു ആളുടെ ചോദ്യം.

ഈ ചോദ്യത്തിന് നിരവധി ലൈക്കുകളും മറുപടികളും എത്തിയിട്ടുണ്ട്. നിമിഷ നേരം കൊണ്ടു തന്നെ അനേകം കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്‌.