വിമര്‍ശകർക്ക് മറുപടിയുമായി അര്‍ച്ചന…!! ലോകം ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ.. 😬

992

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികമാരിൽ ഒരാളാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാർത്ഥികൂടിയായിരുന്നു താരം. മിനി സ്ക്രീനിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരത്തിന് പ്രേക്ഷക സ്വീകാര്യത കൂടുതലും ലഭിച്ചിരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായുളള മറ്റു കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് ഒരിക്കല്‍ താരം തുറന്നു പറഞ്ഞിരുന്നു.

സോഷ്യല് മീഡിയയില്‍ സജീവമായ അര്‍ച്ചന തന്റെ അക്കൌണ്ടിലൂടെ ആരാധകര്‍ക്കു മുന്‍പില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. താൻ ഉണ്ടാക്കിയ ദം ബിരിയാണിയുമായുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം താരം എത്തിയത്. അല്പ സമയം കൊണ്ടുതന്നെ പോസ്റ്റ് വൈറലായി മാറി. ബിരിയാണി കഴിച്ചതിന് ശേഷം കൈകഴുകുന്ന ചിത്രവും അര്‍ച്ചന പങ്കു വെച്ചിരുന്നു. ദിയ സനയും ചേര്‍ന്നുളളതായിരുന്നു ചിത്രം. ദിയ സന ബിഗ്‌ ബോസ്സ് സീസൺ 1 ലെ മറ്റൊരു മത്സരാർത്ഥിയായിരുന്നു. ഈ ചിത്രത്തിന് ഒരേ സമയം താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയർന്നു. കൊറോണ വൈറസിനെതിരെ ലോകം ഒന്നടങ്കം പ്രതിരോധിക്കുന്ന ഈ സമയത്താണോ  ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ കമന്റ്.

ലോകം മുഴുവനും ഭയപ്പാടോടെ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നാണ് മറ്റു ചിലര്‍ ചോദിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അനുകൂലിച്ചും പ്രതികൂലിച്ചുമായി ഒരുപാട്‌ കമന്റുകൾ പോസ്റ്റിന് ലഭിക്കുകയുണ്ടായി. കമന്റുകള്‍ വായിച്ച ശേഷം താരം ഇവര്‍ക്കുളള മറുപടിയും നല്‍കി.

എല്ലാവരും ഇപ്പോള്‍ വീട്ടില്‍ മാത്രമായി കഴിയുകയാണ്. എന്റെ സെല്‍ഫ് ക്വാറന്റൈനിന്റെ ഭാഗമായാണിത്. പരസ്പരം പോരടിക്കാതെ കൊറോണയെ തുരത്താന്‍ നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ചു പോരാടാം. എല്ലാരും സുരക്ഷിതരായിരിക്കുക. കൂട്ടം കൂടി നില്‍ക്കുന്നത്‌ ഒഴിവാക്കുക. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടില്‍ നിന്നും പുറത്ത് പോവുമ്പോള്‍ മാസ്‌ക് ധരിക്കുക- ഇങ്ങനെയായിരുന്നു അര്‍ച്ചനയുടെ മറുപടി. പ്രകോപിതയാവാതെ മാതൃകാപരമായി മറുപടി കൊടുത്ത താരത്തെ ഒരു വിഭാഗം ആളുകൾ അഭിനന്ദിച്ചു.