കൊള്ളാം പൊളി സാനം..! പ്രാചിടെ ഫോട്ടോക്ക് ആരാധകന്റെ ക്യാപ്ഷൻ ..😍

മാമാങ്കം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് പ്രാചി ടെഹ്‌ലൻ. മാമാങ്കത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. താരത്തിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരുപാട്‌ ആരാധകരുമുണ്ട്. താരത്തിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ബിക്കിനിയിട്ട് സ്വിമ്മിങ് പൂളില്‍ നിൽക്കുന്ന ഫോട്ടോയാണ് പ്രാചി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഒരു ക്യാപ്ഷൻ നൽകാമോ എന്ന് ചോദിച്ച താരത്തിന് ഒരാൾ നൽകിയ മറുപടി രസകരമായ ഒന്നായിരുന്നു.

പൊളി സാനം എന്നായിരുന്നു ഈ വിരുദ്ധന്റെ കമന്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് ആയ ഒരു ഡയലോഗാണിത്. കൊറോണയെ നേരിടാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റും താരം ഷെയർ ചെയ്തിരുന്നു. സീരിയലിലൂടെയാണ് പ്രാച്ചി സിനിമയിലേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ കായിക രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ തുടങ്ങിയ ഗെയിമുകളിൽ പങ്കെടുത്തിട്ടുളള ആളാണ് പ്രാച്ചി. നെറ്റ് ബോളിൽ ഇന്ത്യക്ക് വേണ്ടി താരം 24 കളികളിൽ പങ്കെടുത്തിട്ടുണ്ട്. 2010 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിലും ഇന്ത്യയ്ക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ അടുത്ത സിനിമയാക്കായുളള  കാത്തിരിപ്പിലാണ് ആരാധകർ.