അതീവ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സജിതയുടെ പുതിയ ലുക്ക് കണ്ടോ..🙄🙄🙄

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സജിത ബേട്ടി. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയെങ്കിലും  ശ്രീകൃഷ്ണപൂരത്തെ നക്ഷത്രതിളക്കം എന്ന സിനിമയിലെ ബാല താരമായിട്ടാണ് സജിത ബേട്ടി ഏറെ ശ്രദ്ധ നേടിയത്. നാല്പതിലധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2012 ൽ വിവാഹം കഴിഞ്ഞെങ്കിലും പിന്നീടും സിനിമയിലും സീരിയലിലും സജീവമായിരുന്നു ഇവർ.

2012 പുറത്തിറങ്ങിയ ടൂ കൺഡ്രീസ് എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ ഇപ്പോഴാണ് താരത്തെ കാണുന്നത്. ഉറുദു വംശജയും മുസ്‌ലിം സമുദായക്കാരിയുമായ സജിത ജനിച്ചതും വളര്‍ന്നതും കേരളത്തിൽ തന്നെയാണ്. പല സീരിയലുകളിലും വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വയനാട് കൽപ്പറ്റ സ്വദേശിയായ ഷാമസിനെ വിവാഹം ചെയ്തു. കല്യാണം കഴിഞ്ഞതിനുശേഷം ഏതാനും സിനിമകളിൽ വേഷമിട്ടെങ്കിലും പിന്നീട് ഇവരെ കാണാൻ ഇല്ലായിരുന്നു. എന്നാൽ ഗർഭിണിയായിരുന്ന സജിത ഇപ്പൊൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിയ്ക്കുകയാണ്. ഈ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.