കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു..!!

482

കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് ആശങ്ക വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തിയത്. ബുധനാഴ്ച ദിവസം ഔട്ട്‌ലറ്റുകള്‍ തുറക്കരുതെന്ന് എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡിയോട് നിർദേശിച്ചു.
ബിവ്‌റേജസ് കോര്‍പ്പറേഷൻ കീഴിലുള്ള മദ്യവില്‍പനശാലകളെല്ലാം അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ തുറക്കുന്നതല്ല. ബാറുകളില്‍ ചില്ലറ വില്‍പന അനുവദിക്കുന്നതിനുള്ള തീരുമാനവും നിർത്തിവെച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മന്ത്രിസഭായോഗം ചേരും. കേരളത്തിൽ പതിനാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 105 ആയി. കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ മദ്യശാലകൾ പ്രവർത്തനരഹിതമാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ മുഖ്യമന്ത്രിക്കും എക്സൈസ്, സഹകരണ മന്ത്രിമാർക്കും അപേക്ഷ സമര്‍പ്പിച്ചിരുന്നു.