KGF പോലെ ഒരു ബ്രഹ്മാണ്ഡ പൃഥ്വിരാജ് ചിത്രം വരുന്നു!!

73351

ബാഹുബലിയ്ക്കുശേഷം സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ  ചിത്രമാണ് കെജിഎഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായ കെ ജി എഫിന്റെ പശ്ചാത്തലത്തിൽ യഷ് അവതരിപ്പിച്ച റോക്കിയുടെ ജനനം മുതൽ അധോലോക നായകനിലേയ്ക്കുള്ള വളർച്ചയും ഇച്ഛാശക്തിയുമാണ് കെജിഎഫ് എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രശാന്ത് നീൽ പ്രേക്ഷകർക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.
മേക്കിങ്ങ് പുതുമ കൊണ്ടും ബ്രഹ്മാണ്ഡ വിജയം കൊണ്ടും ഏതു മലയാളി സിനിമാ പ്രേമിയും കെജിഎഫ് പോലുള്ള ഒരു മലയാള ചിത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടാകാം.ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകളെ വിലയിരുത്തി അത്തരത്തിൽ ഒരു സിനിമ മലയാളത്തില്‍ നിര്‍മ്മിക്കാന്‍ പോവുകയാണ്.

മോളിവുഡിലെ യൂത്ത് സൂപ്പർസ്റ്റാർ പൃഥ്വിരാജ് ആയിരിക്കും ഈ മലയാള സിനിമയിലെ നായക കഥാപാത്രം. റെയിൽവേ ഗാർഡ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരുന്ന പേര്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പേര് നൽകിയ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ പൃഥ്വിരാജ് തന്നെ പങ്കുവെച്ചത്. സിനിമ പേര് പോലെ തന്നെ ഒരു റെയിൽവേ ഗാർഡിനെയായിരിയ്ക്കും പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. ക്രേസി ഗോപാലൻ, തേജാഭായി ആൻഡ് ഫാമിലി, ഫയർമാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ദീപു കരുണാകരനാണ് പൃഥ്വിരാജ് ചിത്രം കെജിഎഫ് പോലെ അണിയിച്ചൊരുക്കാൻ തയാറാകുന്നത്. അത്തരത്തിലുള്ള മേക്കിങ്ങിന് ധാരാളം റിസർച്ചുകളുടെ സഹായം ആവശ്യമാണെന്നും അതിന്റെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ബഡ്ജറ്റിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.