കൊറോണ ബോധവൽക്കരണവുമായി 9 ലഘു ചിത്രങ്ങൾ..!!

80823

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ കേരള സർക്കാരിന്റെ ജാഗ്രത നിർദ്ദേശപ്രകാരം മാർച്ച് 31വരെ തിയേറ്ററുകളും ഷോപ്പിങ് മാളുകളുമെല്ലാം അടച്ചിടാനാണ് തീരുമാനം. സിനിമകളുടെ ചിത്രീകരണങ്ങൾ നിർത്തിവെച്ചത് സിനിമാമേഖലയെ സാരമായി ബാധിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ഈ സാഹചര്യം തുടരുകയാണെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമകളുടെ എല്ലാം റിലീസിങ് തീയതികളും മാറ്റേണ്ടി വരുമെന്നും അത് സിനിമ ഇന്‍ഡസ്ട്രിയ്ക്ക് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നുമാണ് നിർമാതാക്കൾ പറയുന്നത്. മമ്മൂട്ടി നായകനാകുന്ന സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത്തിന്റെ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍,എന്നിവയാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമകൾ. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഈ ചിത്രങ്ങളെല്ലാം ഈദിന് റിലീസ് ചെയ്യുകയും ഈദ് റിലീസിന് നിശ്ചയിച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ഓണത്തിനായിരിയ്ക്കും റിലീസ് ചെയ്യുക.