ഗ്ലാമർ ലുക്കിൽ മീര നന്ദൻ..! വിമർശനവുമായി ആരാധകർ.

മലയാളത്തിലെ വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷക പ്രീതി ഏറെയുള്ള താരമാണ് മീര നന്ദന്‍. അഭിനേതാവിന് പുറമെ നല്ലൊരു ഗായികയും കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍  വളരെ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകളാണ്  വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. ചിലപ്പോഴൊക്കെ താരത്തിന്റെ വസ്ത്രധാരണരീതിയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ഒന്നും ആര്‍ക്കും സ്വാതന്ത്ര്യമില്ലെന്ന് താരം ഒരിക്കല്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റ് ഇടുന്നവർക്ക് താരം ചുട്ട മറുപടിയും നൽകാറുണ്ട്. പലപ്പോഴും കമന്റുകൾ ഇടുന്നവർ അതിരുവിടുന്നതും പതിവാണ്.
താരത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാ തന്നെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. എന്നാൽ ചില സദാചാരവാദികളുടെ കമന്റുകൾ മറ്റു തരത്തിലാണ്. ‘അവസരം കുറഞ്ഞപ്പോൾ കാണിക്കാൻ തുടങ്ങി’ എന്നിങ്ങനെയാണ്. എന്നാൽ ഇതിനെതിരെ താരം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഡ്രസിന്റെ നീളം കുറവാണെന്ന് പറഞ്ഞ് നിരവധി പേരുടെ മെസേജുകള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ അത് ശരിയാണെന്ന് ഒന്നും തനിക്ക് ഇത് വരെ തോന്നിയിട്ടില്ലെന്നും മീര അഭിപ്രായപ്പെട്ടു. പുത്തന്‍ ഫാഷനുകളില്‍ വ്യത്യസ്ഥതയാർന്ന ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.