മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷം 2014 ജൂൺ 12നായിരുന്നു അമലാപോളും തമിഴ് സംവിധായകന് വിജയും തമ്മിലുള്ള വിവാഹം. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും വിവാഹമോചനത്തിനുളള ഹർജി കൊടുക്കുകയും ഫെബ്രുവരി 2017ല്‍ ഇവർ നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിങ്ങ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളിൽ ഇവർ വിവാഹിതരായോ എന്ന ചോദ്യം ഉയർത്തിയിരിക്കുകയാണ് ആരാധകരിൽ.