അശ്ലീല ദൃശ്യങ്ങൾ കയിൽ ഉണ്ടെന്ന് ഭീക്ഷണി..!! യുവാവിന് എതിരെ നടി നമിത..

തെന്നിന്ത്യൻ നായിക നമിത പുതിയ വെളിപ്പെടുത്തലുകളുമായി സോഷ്യൽ മീഡിയയിൽ. സോഷ്യല്‍ മീഡിയയിലൂടെ തന്നോട് മോശം രീതിയില്‍ സംസാരിച്ച യുവാവിനെതിരെയാണ് താരം തുറന്നടിച്ചത്.പുലിമുരുകൻ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നമിത.അശ്ലീല ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ശല്യവും ചെയ്യുകയാണ് ഇയാൾ എന്ന് താരം തുറന്നു പറഞ്ഞു.സെന്തമിഴ് സ്മിത്ത് എന്നാണ് ഈ യുവാവിന്റെ പേര്.വൃത്തികെട്ട മെസ്സേജ് അയച്ച് തന്നെ മോശമായി ചിത്രീകരിക്കുകയാണെന്ന് താരം കൂട്ടിച്ചേർത്തു.

ഹായ് ഐറ്റം എന്നു വിളിച്ചായിരുന്നു അയാൾ മെസേജുകൾ അയക്കാൻ തുടങ്ങിയത്.ആദ്യം ചോദ്യം ചെയ്തപ്പോള്‍ അക്കൗണ്ട് വേറെയാരോ ഉപയോഗിച്ചതാണെന്ന് മാറ്റി പറയുകയും തുടർന്ന് തന്റെ അശ്ലീല വീഡിയോകളും മറ്റും അയാളുടെ പക്കലുണ്ടെന്നും അത് പുറത്തു വിടുമെന്ന് പറഞ്ഞുള്ള ഭീഷണികളും ആയിരുന്നുവെന്ന് നടി വ്യക്തമാക്കി.സത്യം തനിക്ക് അറിയാമെന്നും അതിനാൽ ആ വൃത്തികെട്ട മുഖം വെളിപ്പെടുത്തുകയാണെന്നും നമിത പറഞ്ഞു. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.