രജിത്ത് സാർ പോയതിനു പിന്നാലെ ബിഗ് ബോസ് 2 നിർത്തുന്നു…!!!

1014

ലോകവ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസിനെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു. ഇതുമായി സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്ന് ബിഗ് ബോസ് പ്രവര്‍ത്തകര്‍ അറിയിച്ചു. 300 ഓളം പേര്‍ അടങ്ങിയ അണിയറയില്‍ ബിഗ്ബോസ് ഷോയുടെ അണിയറക്കാരുടെയും മത്സരാർത്ഥികളുടെയും സുരക്ഷയെ കരുതിയാണ് ഈ തീരുമാനം എന്നാണ് കരുതപ്പെടുന്നത്. നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

‘എൻഡെമോൾ ഷൈൻ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമാണ് ഊന്നൽനൽകുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ലഭിക്കുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവെയ്ക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ തീരുമാനത്തിലെത്തിയത്. ഇതുവരെ ടീമിലെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്തും ഞങ്ങളുടെ കൂടെനിന്ന എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക. വിനോദവുമായി അധികം വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് എൻഡെമോൾഷെന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുകയാണ്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍ 2  70 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.