ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി പഴയ മലയാളി നായിക !! കിടിലൻ ചിത്രങ്ങൾ കാണാം 😍😍😍

മലയാള സിനിമയുടെ പ്രിയനടന്‍ ഇന്ദ്രജിത്ത് നായകനായെത്തി പ്രേക്ഷകപ്രീതി നേടിയ ഒരു ചിത്രമാണ് കാഞ്ചി. ഈ സിനിമയിലെ നായികയെ മലയാളികള്‍ മറന്നു പോകാൻ വഴിയില്ല. ചിത്രത്തിലെ തനി നാടന്‍ സുന്ദരിയായി എത്തിയ അര്‍ച്ചന ഗുപ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. ഈ നാടന്‍ ലുക്കിൽ തന്നെയാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയതും. മലയാളത്തിനു പുറമേ തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി,റഷ്യന്‍ സിനിമകളിലും അര്‍ച്ചന തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ താരം വെബ്‌സീരീസിലൂടെയും പ്രേക്ഷകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.
ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും ഇതിനുമുന്‍പും താരം ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിയ്ക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ തനിനാടന്‍ ലുക്കില്‍ നിന്ന് മോഡേണ്‍ വേഷത്തിലെത്തിയപ്പോള്‍ ഉണ്ടായ വ്യത്യാസം അദ്യം പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. എങ്കിലും എല്ലാ ലുക്കിലും താരം സുന്ദരിയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.