തെന്നിന്ത്യൻ സൂപ്പർ താരം ഷീല കൗർ വിവാഹിതയായി..!! വീഡിയോ കാണാം

മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, അല്ലു അർജുൻ, ജൂനിയർ NTR എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച നടി ഷീല കൗർ വിവാഹിതയായി. മാര്‍ച്ച് 11 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം ബിസിനസ്സ്മാനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വിവാഹം കഴിച്ചത്. താരം തന്നെയാണ് തന്റെ വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഷീല 2006 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സീതാകോക ചിലുകയിലൂടെയായിരുന്നു നായികയായുളള അരങ്ങേറ്റം.
തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഷീല മമ്മൂട്ടിക്കൊപ്പം മായാബസാറിലും പൃഥ്വിരാജിനൊപ്പം താന്തോന്നിയിലും ജയറാമിനൊപ്പം മേക്കപ്പ്മാനിലും കേന്ദ്ര നായികാകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അല്ലു അർജുന്റെ നായികയായി കൃഷ്‌ണ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.