ഗ്ലാമർ ലുക്കിൽ അമൃത..!! പണ്ടത്തെ മഞ്ഞുപോലൊരു പെൺകുട്ടിയുടെ ഫോട്ടോഷൂട്ട് കാണാം 😍😍😍

2004-ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകമനസ്സിൽ ഇടം നേടിയ ഒരു നടിയായിരുന്നു അമൃത പ്രകാശ്. ചിത്രം തീയറ്ററുകളില്‍ വിജയകരമായ മുന്നേറ്റം കൈവരിച്ചെങ്കിലും  അമൃതയുടെ മലയാളത്തിലെ ഒരേയൊരു ചിത്രമായിരുന്നു അത്. അപ്പോഴേക്കും താരം ബോളിവുഡിലേക്ക് ചേക്കേറി. മലയാളി അല്ലെങ്കിലും മലയാളത്തില്‍ ഒരുപാട്‌  ആരാധകരെ നേടിയെടുത്ത താരമാണ് അമൃത. നാലാം വയസ്സിലാണ് അമൃത അഭിനയരംഗത്തേക്ക് എത്തുന്നത്.
ബോളിവുഡിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മിനിസ്‌ക്രീന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ഇപ്പോഴും മലയാളികള്‍ അമൃതയെ ഓര്‍ക്കുന്നു എന്നതിന്റെ തെളിവുകളാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല് മീഡിയകളില്‍ സജീവമായ അമൃത പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു മുന്‍പെല്ലാം ഗ്ലാമറസ്ചിത്ര താരം സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരുന്നത്. ഈ ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്.