സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് എന്തിനാണ്..!! പൊട്ടിത്തെറിച് അനുഷ്‍ക…

തെന്നിന്ത്യന്‍ നായിക അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു. സംവിധായകന്‍ പ്രകാശ് കൊവേലമുടിയുമായുളള അനുഷ്കയുടെ വിവാഹം ഉറപ്പിച്ചു എന്നൊക്കെയായിരുന്നു പുതിയ വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളെല്ലാം നുണയാണെന്ന് പറഞ്ഞു രംഗത്തെത്തിയിരിയ്ക്കുകയാണ് അനുഷ്ക. ഒരു അഭിമുഖത്തിനിടയ്ക്കാണ് അനുഷ്‌ക ഇക്കാര്യം അറിയിച്ചത്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്തിനാണ് ഇതുപോലുള്ള വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ ഒരാളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒന്നും തന്നെ സത്യമല്ല. ഗോസിപ്പുകള്‍ എന്നെ ബാധിക്കുന്നതല്ല. എന്റെ വിവാഹം മറ്റുള്ളവര്‍ ഒരു വിഷയമാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. നമുക്ക് ഒരാളുമായി പ്രണയമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറച്ചുവെക്കേണ്ട കാര്യമില്ല. അങ്ങനെങ്കില്‍ വിവാഹം എങ്ങനെയാണ് മറച്ചു വയ്ക്കാനാകുന്നത്. എനിക്ക് എന്റേതായ ഒരു സ്പേസ് ഉണ്ട്. അതിലേക്ക് നുഴഞ്ഞു കയറുന്നതിൽ എനിക്ക് താല്പര്യമില്ല. വിവാഹം എന്നത് പവിത്രമായ ഒരു ബന്ധമാണ്. അതുകൊണ്ടു തന്നെ എന്റെ വിവാഹം ഒരിക്കലും മറച്ചുവെച്ചാകില്ല നടക്കുന്നത്. നിങ്ങള്‍ക്ക് അതിനെ സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അത് എന്നോട് ചോദിക്കാം. ഉത്തരം പറയാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് അനുഷ്‌ക പറഞ്ഞത്.