രജിത് സാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ടിവി എറിഞ്ഞ് പൊളിച്ച് ആരാധകൻ !! വീഡിയോ കാണാം..

ബിഗ്‌ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായിരുന്നു. ടാസ്‌കിനിടയില്‍ ഡോ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ബിഗ്‌ബോസ് അദ്ദേഹത്തെ ഉടനെ തന്നെ ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും, രേഷ്മയ്ക്ക് വിദഗ്ത ചികിത്സയും നൽകുകയും ചെയ്തിരുന്നു.

ഇന്നലെ മോഹന്‍ലാല്‍ ഷോയിൽ എത്തിയപ്പോള്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ ആയിരുന്നു. രേഷ്മയുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും രേഷ്മ മാപ്പ് കൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് അദ്ദേഹം ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

ഇതോടെ രജിത് സാറിന്റെ ആരാധകർ ഇതിനെതിരെ രംഗത്ത് വന്നു. ഏഷ്യാനെറ്റിന്റെയും ബിഗ് ബോസിന്റെയും ഈ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഒരു പ്രേക്ഷകൻ തന്റെ ടിവി നിലത്തെറിഞ്ഞ് പൊട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.