ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലുമായി ഒരുപോലെ തിളങ്ങി നിൽക്കുന്ന നായികയാണ് സ്വാസിക. സീത എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സ്വാസിക നിരവധി ചിത്രങ്ങളില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ സിനിമാരംഗത്തേയ്ക്കുളള ചുവടുവെപ്പ്. എന്നാൽ താരത്തിന്റെ കരിയർ മാറ്റിമറിച്ചതിനുളള കാരണം സീത എന്ന സീരിയലാണ്. കുട്ടികാലം മുതൽക്കെ അഭിനയം എന്ന ആഗ്രഹം കൊണ്ടുനടന്ന താരം കൊച്ചിയിൽ വെച്ചുനടന്ന ഒരു തമിഴ് ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്താണ് സിനിമയിലേക്ക് കടന്നുവന്നത്. വൈഗൈ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമാലോകത്തേക്ക് എത്തുന്നത്.
Video courtsey: Skylark pictures