നയന്‍താരയെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ ആരാണ് ആഗ്രഹിക്കാത്തത് ! ദുൽഖർ സൽമാൻ..

മലയാളത്തിന്‍റെ പ്രിയ നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ഈ ചിത്രം തമിഴിലും മലയാളത്തിലും മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമയിലാണ്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു ദുല്‍ഖറിന്റെ നായിക. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ നയൻതാരയെ പറ്റി സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആവുകാണ്.
നയന്താരയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും മമ്മൂട്ടിയുടെ ചിത്രത്തില്‍ നയന്‍താര നായികയായി അഭിനയിച്ചപ്പോൾ അവരുമായി സംസാരിച്ചിട്ടുണ്ടെന്നും നയന്‍താരയുടെ എല്ലാ സിനിമകളും കാണാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. കല്യാണം കഴിച്ചിട്ടില്ലായിരുന്നെങ്കില്‍ നയന്‍താരയെ പോലൊരു വ്യക്തിയെ ഭാര്യയായി തെരഞ്ഞെടുക്കുമായിരുന്നു എന്നും ദുല്‍ഖര്‍ കൂട്ടിചേര്‍ച്ചു. ഒട്ടനവധി ആരാധകരുള്ള രണ്ടു തെന്നിന്ത്യൻ സൂപ്പര്‍ താരങ്ങളാണ് നയന്‍താരയും ദുല്‍ഖര്‍ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമ തനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്നും സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സംവിധായകനും ടീമിനും തന്റെ മേല്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.