ദീപിക പദുക്കോൺ തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ ആകർഷിക്കുക മാത്രമല്ല, താൻ ഒരു ഫാഷൻ ഐക്കൺ ആണെന്ന് വീണ്ടും തെളിയിക്കുകയുമാണ് താരം. പരിപാടികളിലും അഭിമുഖങ്ങളിലും പോലും സ്വയം അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് നടിക്ക് പ്രത്യേകതയുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നിറങ്ങൾ കൊണ്ടൊരു പരീക്ഷണം എന്ന ആശയത്തോടെ ഓൺലൈൻ മാഗസിനു വേണ്ടി പകർത്തിയ ചിത്രങ്ങളിലാണ് ഇത്.ദീപിക പങ്കിട്ട ചിത്രങ്ങളിൽ താരം വ്യത്യസ്തത നിറത്തിലുള്ള ബീച്ച് വസ്ത്രം ധരിച്ച ചിത്രങ്ങളും, മറ്റൊരു ചിത്രത്തിൽ, ചുവപ്പും വെള്ളയും നിറമുള്ള ഫ്ലോക്ക് സിൽക്ക് വസ്ത്രമാണ് താരം ധരിച്ചത്.അതേസമയം, ഫോട്ടോഷൂട്ടിൽ നിന്ന് വാം കളർ ഡ്രസ്സ് ധരിച്ച ചിത്രങ്ങൾ ദീപിക നേരത്തെ പങ്കുവെച്ചിരുന്നു.
Photo courtesy: Elle magazine