മോഡലിംഗിലൂടെ കരിയർ ആരംഭിച്ച ഐശ്വര്യ ലക്ഷ്മി ഒരു ഡോക്ടറും കൂടിയാണ്, മായനദി എന്ന സൂപ്പർ ഹിറ്റ് ടോവിനോ ചിത്രത്തിൽ നായികയായി അഭിനയിച്ച താരത്തിന്റെ അഭിനയത്തിന് വളരെയധികം പ്രശംസ പിടിച്ചുപറ്റി. പിന്നീട്, ജനപ്രിയ ഛായാഗ്രാഹകനും സംവിധായകനുമായ അമൽ നീരജ് ചിത്രം വരത്തനിൽ അഭിനയിച്ചു. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന തമിഴ് ചിത്രത്തിനും താരം ഇതിനോടകം ഒപ്പ് വച്ച് കഴിഞ്ഞു.