ഹോളി ആഘോഷിച്ച് താരങ്ങൾ…! താരങ്ങളുടെ ഹോളി ചിത്രങ്ങൾ കാണാം

ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. രാജ്യമെമ്പാടും കൊറോണ വ്യാപിച്ചുകൊണ്ടിരിയ്ക്കുമ്പോള് ഹോളി ആഘോഷിക്കുന്ന തിരക്കിലാണ് ബോളിവുഡ് താരങ്ങള്‍. ഹോളി ആഘോഷങ്ങളിലെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ബോളിവുഡിലെ പ്രിയ താരങ്ങളായ സണ്ണിലിയോണ്‍, വിദ്യാബാലന്‍, പ്രിയങ്കചോപ്ര തുടങ്ങിയവർ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുടുംബത്തിനൊപ്പം ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ക്ക് മുന്‍പില്‍ പങ്കുവെച്ചിട്ടുളളത്. ഉത്തരേന്ത്യയിൽ വസന്തകാലം വരവേൽക്കുന്ന ഹോളി ആഘോഷം ഗംഭീരമായാണ് താരങ്ങൾ ആഘോഷിക്കുന്നത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ വൈറലാക്കുകയാണ്. കുടുംബത്തോടൊപ്പമായിരുന്നു പ്രേക്ഷകരുടെ പ്രിയതാരമായ സണ്ണിലിയോണ്‍ ഹോളി ദിനം ആഘോഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. രാജ്യമൊട്ടാകെ കോവിഡ് 19 ഭീതിയില്‍ ആശങ്കപ്പെടാതെ ജനങ്ങള്‍ സുരക്ഷിതരാകാന്‍ ശ്രമിക്കുക എന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്‌. 14 പേര്‍ക്കാണ് കേരളത്തില്‍ ഇന്നു വരെയുള്ള കണക്കുപ്രകാരം കൊറോണ ബാധിച്ചത് . ഇന്നലെ മാത്രം 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമേഖല പൂര്‍ണ സന്നാഹങ്ങളോടുകൂടിയാണ് രോഗത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കുന്നത്.