ബിഗ്ബോസ് എന്ന റിയാലിറ്റി ഷോ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസിന്റെ രണ്ടാം സീസണാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഒരു ഷോ ആണ് ബിഗ്ബോസ്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി തന്നെയും ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രമ്യാ നമ്പീശന്. എനിക്ക് ബിഗ് ബോസ് എന്ന ഷോയുടെ ആശയത്തോട് യോജിപ്പില്ല. അതിനുള്ളിൽ പോയാൽ യഥാര്‍ത്ഥ ഞാന്‍ പുറത്തറിയുമെന്ന പേടിയൊന്നുമല്ല. ഞാന്‍ ആ ഷോ കാണാറില്ല. എന്നോട് അതില്‍ പങ്കെടുക്കുവാന്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു.
ഞാൻ ഇല്ലെന്നാണ് മറുപടി പറഞ്ഞത്.റെഡ് എഫമിന്റെ പരിപാടിയിൽ ആണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്. പ്രേക്ഷകര്‍ ആസ്വാദിയ്ക്കുന്ന പരിപാടികളിൽ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് ബിഗ്ബോസ് മലയാളം. 62 ദിവസത്തിലേക്ക് എത്തിയ ഈ പരിപാടിയിലെ മത്സരങ്ങളും കടുത്തതായിക്കൊണ്ടിരിയ്ക്കുകയാണ്. ടാസ്ക്കിനിടയിലെ സംഘര്‍ഷങ്ങളും വഴക്കുകളും പതിവായതോടെ പ്രേക്ഷകരും വളരെ ആവേശത്തിലാണ്.