“ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കയറി കൂവട”..!! ടോവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ട്രെയ്‌ലർ കാണാം 😍😍😍

8700

ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പഴയ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗാണ് ഈ ചിത്രത്തിന്റെ ടൈറ്റിലായി ജിയോ ബേബി തിരഞ്ഞെടുത്ത്. ടൊവിനോ റംഷി അഹമ്മദ്, സിനു സിദ്ധാർഥ്, ആന്‍റോ ജോസഫ് എന്നിവർ ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. റംഷി അഹമ്മദ് ചിത്രത്തിലെ ഒരു മനോഹര പാട്ടും പാടിയിട്ടുണ്ട്.

അമേരിക്കൻ നടി ഇന്ത്യ ജാർവിസ് ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സമീപകാലത്ത് ടൊവിനോയുമായി ബന്ധപ്പെട്ട് കോളേജിൽ ഉണ്ടായ വിവാദം ഈ സിനിമയുടെ ട്രെയിലറിൽ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.