കൈ നിറയെ ചിത്രങ്ങളുമായി ബോളിവുഡില്‍ മുന്നേറുന്ന താരമാണ് സാറ അലിഖാന്. സാറയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ ആരാധകരായി പങ്കുവെക്കാറുമുണ്ട്. അഭിമുഖങ്ങളിൽ തന്റെ സിനിമ സ്വപ്നങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്. സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് സാറ അലിഖാന്. ഇപ്പൊൾ ഇന്‍സ്റ്റാഗ്രാമില്‍ താരം പുതിയ ഒരു ചിത്രം പങ്കുവച്ചത് വിമർശിക്കപ്പെട്ടു. സഹോദരന് ഇബ്രാഹിം അലിഖാന് പിറന്നാൽ ആശംസിച്ചു പോസ്റ്റു ചെയ്തതാണ് ചിത്രം. ബിക്കിനിയിൽ സഹോദരന്റെ കൂടെ നില്ക്കുന്ന ചിത്രമാണ് സാറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നൽ ഈ ചിത്രം സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന് നേര്‍ക്ക് വലിയ രീതിയിൽ സൈബർ ആക്രമണം അഴിച്ചു വിടുകയാണ്.
വിമര്‍ശനങ്ങൾക്കിടയിലും താരത്തിന് പിന്തുണയുമായും ആരാധകര്‍ രംഗത്തുണ്ട്.ചിത്രം കാണാം.