തടിച് കിടിലൻ ലുക്കിൽ നടി മേഘ്‌നരാജ്..!താരത്തിൻറെ പുതിയ ചിത്രങ്ങൾ കാണാം..

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മേഘ്‌നാ രാജ്. ഈയൊരു ചിത്രം കൊണ്ടുതന്നെ മേഘ്ന മലയാള സിനിമാരംഗത്തെ മുന്‍നിര നായികമാരുടെയിൽ തന്റേതായ ഇടം നേടിയെടുത്തു. പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട്‌ അവസരങ്ങള്‍ ഇവരെ തേടിയെത്തി. മലയാളി അല്ലെങ്കിലും താരത്തിന്റെ ആരാധകര്‍ ഏറെയും മലയാളി പ്രേക്ഷകരാണ്. പൃഥ്വിരാജ് നായകനായി അഭിനയിച്ച മെമ്മറീസ് എന്ന ചിത്രത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വിവാഹം കഴിഞ്ഞതോടെ മേഘ്ന തന്റെ സിനിമാ ജീവിതത്തിൽനിന്നും ഇടവേള എടുത്തു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. പഴയ ലുക്കില്‍ നിന്നും അല്പം തടിച്ചാണ് മേഘ്ന ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലേത് തങ്ങളുടെ പഴയ മേഘ്‌ന അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. കാരണം അത്രയ്ക്കും വ്യത്യസ്തമാർന്നതാണ് ഈ ചിത്രം. 2014ലായിരുന്നു താരം കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുമായുളള മേഘ്നയുടെ വിവാഹം.