വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം പുറത്തുവിട്ട് ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പൊള്‍ അണിയറപ്രവര്‍ത്തകര്‍.സുരേഷ് ഗോപിയും ജോണി ആന്റണിയും ചേർന്നുള്ള രസകരമായ ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത് വൈറലായിരിയ്ക്കുയാണ്.ചിത്രത്തില്‍ നിറഞ്ഞ ചിരിയോടെയാണ് ജോണി ആന്റണി. ദുല്‍ഖര്‍ സല്മാന് നായകനും നിര്മാതാവുമായിയെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചു അഭിനയിച്ച ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്ശന്, ഉര്‍വ്വശി, കെ.പി.എ.സി ലളിത, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.