ഒരിഞ്ചു വടം വിട്ടുകൊടുക്കുന്നതിനും നല്ലത് ചാവുന്നതാ.! ആഹായുടെ കിടിലൻ ടീസര്‍ കാണം..

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമായ ആഹായുടെ ടീസര്‍ റിലീസ് ചെയ്തു. കേരളത്തില്‍ സ്ഥിരമായി വടംവലി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ആഹാ നീലൂര്‍ എന്ന വടംവലി ടീമിനെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പൊൾ.
മോഹന്‍ലാലാണ് ടീസര്‍ പുറത്ത് വിട്ടത്.


നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.രാഹുല്‍ ബാലചന്ദ്രൻ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഇന്ദ്രജിത്തിന് പുറമെ അമിത് ചക്കാലക്കല്‍, ശാന്തി ബാലചന്ദ്രന്‍, മനോജ്. കെ. ജയന്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സയനോര ഫിലിപ്പ് ആഹായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ. പി.തങ്കച്ചന്‍ തുടങ്ങിയവരാണ് ഗാനരചന. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ഈ ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.