മക്കളെ തനിച്ചാക്കരുത്..! ട്രയിനിലെ അനുഭവം പങ്കിട്ട് സന്തോഷ് പണ്ഡിറ്റ്..

738

ദേവനന്ദ എന്ന കുഞ്ഞ് മരിച്ചതിന് പിന്നാലെ മക്കളെക്കുറിച്ച് മുന്നറിയിപ്പുമായി പ്രശസ്ത നടൻ സന്തോഠ് പണിറ്റ് രംഗത്തെത്തിയിരിയ്ക്കുകയാണ്. കേരളത്തിൽ കുട്ടികളെ കാണാതാവുന്നതു പോലുള്ള പരാതികൾ ഈയിടെ വ൪ദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഒരു വ൪ഷത്തിൽ തന്നെ എതാണ്ട് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെയാണ് പോകുന്നത്?)
മാതാപിതാക്കൾ കൊച്ചുകുട്ടികളെ കൂടുതൽ ശ്രദ്ധയോടെ നോക്കുക. എവിടെയും പോവില്ല ഈ പരിസരത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തിൽ നമ്മുടെ മക്കളെ അശ്രദ്ധമായി വിട്ടുകളയരുത്. വീട്ടുജോലി തിരക്കുകൾക്കിടയിലും പലപ്പോഴും നമ്മുടെ കുട്ടികൾ വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാർ ഉറപ്പുവരുത്തണം.


അന്യ സംസ്ഥാനത്തു നിന്നുള്ളവരും, ബംഗ്ലാദേശ് ടീമും കൊണ്ട് ഇപ്പോൾ കേരളം നിറഞ്ഞിരിക്കുകയാണ്. ഇവരില്‍ ചിലരെങ്കിലും ക്രിമിനൽ പാശ്ചാത്തലം ഉള്ളവർ ആയിരിക്കാം. അവരെ നാം ശ്രദ്ധിക്കണം എന്ന് തുടങ്ങുന്ന കുറിപ്പാണ് താരം പങ്കുവെച്ചത്.