യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളുമായി സജീവമായ താരങ്ങളും സഹോദരിമാരുമാണ് അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായ അഭിരാമി പ്രേക്ഷരുടെ പ്രിയതാരമാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലാകാറുമുണ്ട്. അമൃതയ്ക്കൊപ്പം അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് ഇപ്പോൾ ഇവർ. സംഗീതത്തിനപ്പുറം ഫാഷൻ മേഖലയിലും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങി നിന്നിരുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും മുന്നേറി കൊണ്ടിരിക്കുകയാണ്.