“നിലവിളക്ക് ഞാനിങ്ങ് എടുക്കുവാ” പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച വരനെ ആവശ്യമുണ്ട് സീൻ കാണാം 😍😍

ചിരിയും ചിന്തയും നിറഞ്ഞ ഒരു സിനിമയാണ് അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ  പുതിയ ഒരു രംഗം പുറത്തുവിട്ടിരിയ്ക്കുകയാണ്. ദുൽഖരും സുരേഷ് ഗോപിയും ചെസ് കളിച്ചുകൊണ്ടിരിക്കുന്ന നർമരസം കലര്‍ന്ന രംഗമാണ് ഇപ്പോൾ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് റിലീസ് ചെയതത്.

സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിച്ചിരുന്നു.ദുൽഖർ നിർമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങളുടെയും നിര്‍മാണം ദുൽഖറാണ്.