ഷാജി പാപ്പനും പിള്ളേരും എത്തുന്നു..! ആ​ട് 3 പ്ര​ഖ്യാ​പിച്ച് മിഥുന്‍ മാനുവൽ..

മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിയ്ക്കാം ഒരു പരാജയ ചിത്രത്തിന് ഇത്രയും ആരാധകർ ഉണ്ടാകുന്നത്. അതിലും വലിയ അത്ഭുതമാണ് ഈ പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം മികച്ച വിജയത്തിലേയ്ക്കെത്തുന്നതും. ആട് എന്ന പേരിൽ മിഥുൻ മാനുൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിനാണ് പരാജയം നേരിടേണ്ടി വന്നത് .എന്നാൽ ടോറന്റ് റിലീസ് ചെയ്തശേഷം പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം ഇതേ ടീം ആട് 2 എന്ന പേരിൽ രണ്ടാം ഭാഗം നിര്‍മ്മിക്കുകയുണ്ടായി.
തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്‌. ബ്ലോക്ക് ബസ്റ്ററായ രണ്ടാം ഭാഗത്തിന് അന്നുതന്നെ മിഥുൻ മൂന്നാം ഭാഗവും അന്നൗൻസ് ചെയ്തു. 3D യിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർ ഏറെയാണ്.
ആദ്യമായിട്ടാവാം ഒരു സിനിമയിൽ തന്നെ വരുന്നവർക്കും പോകുന്നവർക്കുമെല്ലാം ഇത്രയുമധികം ആരാധകർ ഉണ്ടാകുന്നതും. രണ്ടാം തവണ എത്തിയപ്പോഴും ഓരോരുത്തർക്കും അതിന്റെതായ സ്ക്രീൻസ്പേസ് കൊടുത്ത് പ്രേക്ഷകരെ പൂർണമായും തൃപ്തിപെടുത്തുവാൻ ചിത്രത്തിന് കഴിഞ്ഞു. ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ അഞ്ചാം പാതിര എന്ന സിനിമയയുടെ ശില്‍പിയും ആട് സംവിധാനം ചെയ്ത മിഥുൻ തന്നെയാണ്. അതുകൊണ്ടുതന്നെ ആട് 3 നുളള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.
കുറച്ചുനാളായി അപ്ഡേറ്റുകൾ ഒന്നും ഇല്ലാതിരുന്ന മിഥുന്റെ പേജിൽ ഇട്ട ഈ പോസ്റ്റ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.