“താൻ ചെയ്‌ത ബെഡ് റൂം സീനില്‍ ദുഖിക്കുന്നു”..! ആന്ഡ്രിയ

2190

ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. സഹതാരമായും നെഗറ്റീവ് വേഷങ്ങളിലൂടെയും നായികയായും ആരാധകരെ അത്ഭുതപ്പെടുത്തിയ താരം ധനുഷ് നായകനായെത്തിയ വടചെന്നൈയിലും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തില്‍ ചന്ദ്രയെന്ന ശക്തമായ കഥാപാത്രം നിരൂപകപ്രശംസക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ഇപ്പൊൾ വടചെന്നൈ എന്ന സിനിമയ്‌ക്കായി താന്‍ ചെയ്‌ത ബെഡ് റൂം സീനില്‍ ദുഖിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡ്രിയ.  വടചെന്നൈ എന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ അമീറിനൊപ്പം ചെയ്‌ത ബെഡ്റൂം സീനോടെ താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്ന് താരം പറയുന്നു.

ആന്ഡ്രിയയും സ്‌ക്രീനിലെ ഭര്‍ത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉള്‍പ്പെടെയുള്ള നിരവധി റൊമാന്റിക് സീനുകൾ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ ഖേദിക്കുന്നുവെന്നാണ് താരം ഇപ്പോൾ പറയുന്നത്. കാരണം ഈ സിനിമയ്ക്ക് ശേഷം ഇത്തരം വേഷങ്ങളുമായി നിരവധി സംവിധായകര്‍ തന്നെ സമീപിക്കുന്നു എന്നാണ് ആന്‍ഡ്രിയ പറയുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ തനിക്ക് മടുപ്പുണ്ടെന്നും, അതേ വേഷങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാൻ തയ്യാറല്ലെന്നും താരം പറഞ്ഞു. കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും, മികച്ച കഥാപാത്രമെങ്കില്‍ പ്രതിഫലം കുറയ്ക്കാനും തയ്യാറാണെന്നും ആന്‍ഡ്രിയ സ്ഥിരീകരിച്ചു.