ലെറ്റ് ഗോ ബേബി ഗേള്‍ എന്ന ക്യാപ്ഷനോടെ അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് ഇപ്പോൾ ട്രോള്‍ മഴ പെയ്യുകയാണ്. ഒരു വിഭാഗം ആളുകൾ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ മറ്റൊരു വിഭാഗം ചിത്രത്തെ ട്രോളുകയാണ് ചെയ്തത്. ഇതിനു മുന്‍പും അമല പോസ്റ്റുചെയ്യുന്ന ചിത്രങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വസ്ത്രത്തിന് ഇറക്കം ഇല്ല എന്നും നമ്മുടെ സംസ്കാരം ഇതല്ല എന്നുമുള്ള തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയാറുളളത്. അമലയ്ക്കെതിരെ ഉയരുന്ന ഇത്തരം സദാചാര ആക്രമണങ്ങള്‍ക്ക് താരം അപ്പോള്‍ തന്നെ മറുപടിയും നല്‍കാറുണ്ട്.
പോസ്റ്റു ചെയ്ത പുതിയ ചിത്രം നഴ്സറിയില്‍ പഠിക്കുമ്പോള്‍ ഉള്ളതാണോ എന്ന തരത്തിലുള്ള കമന്റുകള്‍ വരെ എത്താറുണ്ട്. ഈ അടുത്തിടെ സംവിധായകന് വിജയുമൊത്തുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ കാരണക്കാരന്‍ ധനുഷ് അല്ലെന്ന് പറഞ്ഞുള്ള അമലയുടെ വീഡിയോ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ വിവാഹമോചനത്തില്‍ ധനുഷിന് പങ്കില്ലെന്നും ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും രണ്ടാമത്തെ വിവാഹം ഉടൻ തന്നെയുണ്ടാകുമെന്നും താരം തുറന്നുപറഞ്ഞു. മാത്രമല്ല തന്റെ പുതിയ സിനിമകൾ പൂര്‍ത്തിയായശേഷം വിവാഹത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുമെന്നും കൂട്ടിച്ചേര്‍ത്തു.