മുണ്ട് മടക്കിക്കുത്തി ഗ്ലാമർ ലുക്കില്‍ നേഹ..!! കിടിലൻ ഫോട്ടോസ് കാണാം 😍😍😍

3294

മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്‌സേന. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നേഹ സക്സേന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. ഫാഷന്‍ ഡിസൈനറായ ആന്‍സിയാണ് താരത്തിന്റെ ഈ പുതിയ ഗെറ്റപ്പിനു പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്. കറുത്ത മുണ്ടും ഷര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്.
ഫോട്ടോ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മുണ്ട് മടക്കി കുത്തി ഷര്‍ട്ടിന്റെ കൈ മടക്കിവെച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്റുകളില്‍ തിളങ്ങി നില്‍ക്കുന്നത്. വികാസ് സുധിയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അജിനാസ് വീഡിയോഗ്രാഫിയും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തി. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നേഹ നിരവധി ഫോട്ടോഷൂട്ടുകള്‍ ഇതിന് മുന്‍പും  നടത്തിയിട്ടുണ്ട്.