ഞങ്ങളുടെ ബാലാമണി തിരിച്ചു വന്നുവല്ലേ..!! നവ്യയുടെ നൃത്തം ഏറ്റെടുത്ത് ആരാധകർ

890

യുവജനോത്സവ വേദിയില്‍ നിന്നും താരമായി സിനിമയിലേക്കെത്തിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ്. സിനിമയില്‍ തിളങ്ങിനിന്നിരുന്ന താരം വിവാഹ ശേഷം നീണ്ട ഇടവേളയിലായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടി സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടുതന്നെ വൈറലായിതീരാറുണ്ട്.
ഇഷ്ടം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ നവ്യാ നായർക്ക് ഒരു നായിക എന്ന നിലയിൽ മികച്ച അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തിയും പ്രീതിയും വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സജീവമാണ്.